ജയ്പൂർ - രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നാലുമക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു. മണ്ഡലി മേഖലയിലെ ബനിയവാസ് ഗ്രാമത്തിലെ ഊർമിള(27)യാണ് ആത്മഹത്യ ചെയ്ത് മക്കളായ ഭാവന(8), വിക്രം(5), വിമല(3), മനീഷ(2) എന്നിവരെ സ്റ്റീൽ ഡ്രമ്മിൽ അടച്ചിട്ട് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കുട്ടികൾ ശ്വാസംമുട്ടിയാണ് മരിച്ചത്. മരിച്ച യുവതിയുടെ ഭർത്താവ് ഖനിത്തൊഴിലാളിയാണ്. ഭർത്താവ് ജേതാറാം ജോലിക്കു പോയപ്പോഴാണ് സംഭവം. പോലീസ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മരണവിവരം അയൽക്കാരാണ് പോലീസിനെ അറിയിച്ചത്. ദമ്പതികൾ പതിവായി കലഹമുണ്ടാവാറുണ്ടെന്നും അതാകാം മരണത്തിലേക്ക് നയിച്ചതെന്നും അയൽവാസികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.