ജയ്പൂർ - പ്രസംഗത്തിനിടെ മൈക്ക് കേടായപ്പോൾ വലിച്ചെറിഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബാർമറിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. മൈക്ക് പ്രവർത്തിക്കാതായതോടെ ഗെഹ്‌ലോട്ട് മൈക്ക് നിലത്തേക്ക് എറിയുകയായിരുന്നു. സ്ത്രീകൾക്ക് വേണ്ടിയുള്ള സർക്കാറിന്റെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് സംഭവം. മൈക്ക് പ്രവർത്തിക്കാതയതോടെ കസേരയിൽ ഇരിക്കുകയായിരുന്ന മുഖ്യമന്ത്രി കലക്ടർ നിൽക്കുന്ന ഭാഗത്തേക്കാണ് എറിഞ്ഞത്. തുടർന്ന് മറ്റൊരു മൈക്ക് മുഖ്യമന്ത്രിക്ക് കൈമാറി പ്രസംഗം പൂർത്തിയാക്കി.
അതിനിടെ, മൈക്ക് കലക്ടർക്ക് നേരെ ബോധപൂർവ്വം എറിഞ്ഞതാണെന്നും പ്രചാരണമുണ്ട്. എന്നാൽ, ജില്ലാ കലക്ടർക്ക് നേരെ മൈക്ക് എറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.