ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുടെ യാത്രയ്ക്ക് ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം - ഇരുചക്ര വാഹനത്തില്‍ രണ്ടു പേര്‍ക്ക് പുറമെ കുട്ടികളുമായി യാത്ര ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ്. മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുചക്ര വാഹന യാത്രയില്‍ കുട്ടികള്‍ക്ക് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എം.പി നല്‍കിയ കത്തിനുള്ള മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. നാളെ മുതല്‍ സംസ്ഥാനത്ത് എ ഐ ക്യാമറ വഴി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

 

Latest News