തൃശൂര്‍ - നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ നഷ്ടടപ്പെടുത്തിയ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ 25 പ്രതികളില്‍ നിന്ന് 125.84 കോടി രൂപ ഈടാക്കാന്‍ നടപടി തുടങ്ങി. ബാങ്കില്‍ തട്ടിപ്പ് നടന്ന 2011 മുതല്‍ 2021 വരെയുള്ള കാലത്ത് ഇവര്‍ സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക.
സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് നടപടി ആരംഭിച്ചത്. 20 മുന്‍ ഡയറക്ടര്‍ ബാങ്കിലെ അഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നാണ് തുക ഈടാക്കുക. റവന്യൂ ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ച് ഉത്തരവിറക്കി. പട്ടികയിലുള്ള 2 പേര്‍ മരിച്ചതിനാല്‍ ഇവരുടെ അവകാശികളെ കക്ഷി ചേര്‍ത്ത് പണം ഈടാക്കും