തിരുവനന്തപുരം - വര്‍ക്കല വെട്ടൂരില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. വെട്ടൂര്‍ സ്വദേശിയായ ഫൈസലുദ്ദീന്‍ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 5. 45 ഓടുകൂടി ആയിരുന്നു സംഭവം. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മറ്റൊരാള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ വള്ളം കടലിലേക്ക് ഇറക്കുന്ന സമയത്ത് തിരയില്‍ പെട്ടായിരുന്നു അപകടം.