ഡോ.വന്ദനാ ദാസിനെ കൊലപ്പെടുത്തുമ്പോള്‍ സന്ദീപ് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം

തിരുവനന്തപുരം - കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ ഡോ.വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി 
സന്ദീപ് സംഭവ സമയത്ത് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. ഇത് സംബന്ധിച്ച പരിശോധനാ ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്റെയോ മറ്റ് ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ലെന്നാണ് കണ്ടെത്തിയത്. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ലഹരി ഉപയോഗിച്ചത് മൂലമാണ് സന്ദീപിനെ പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോള്‍ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേല്‍പിക്കാനും കാരണമായതെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ അത് ശരിയല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിട്ടുണ്ട്. 

 

Latest News