മുഖ്യമന്ത്രിയോടൊപ്പം ന്യൂയോര്‍ക്കില്‍ പണം നല്‍കി അത്താഴം കഴിക്കാന്‍ ആളില്ല, വിവാദം പിന്നോട്ടടുപ്പിച്ചു

തിരുവനന്തപുരം - യു എസില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയോടൊപ്പം പണം നല്‍കി അത്താഴം കഴിക്കാന്‍ ആളില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള വി ഐ പികള്‍ക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകര്‍ വാഗ്ദാനം ചെയ്ത ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകള്‍ ആര്‍ക്കും വേണ്ടാത്ത സ്ഥിതിയാണ്. രണ്ടര ലക്ഷം ഡോളറിന്റെ ഒരു ഡയമണ്ട് കാര്‍ഡും പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്‌പോണ്‍സര്‍മാര്‍ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. ആകെ 2,80,000 ഡോളര്‍ ആണ് പരിപാടിക്കായി ഇത് വരെ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ കിട്ടിയത്. ലോക കേരള സഭാ സമ്മേളനത്തിലെ പണപ്പിരിവ് സംബന്ധിച്ച വിവാദം സ്‌പോണ്‍സര്‍മാരെ പിന്നോട്ടടിപ്പിക്കുകയാണെന്നാണ് സംഘാടകരുടെ ആശങ്ക.

 

Latest News