Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ് വിമാനങ്ങള്‍ പുണ്യഭൂമിയിലേക്ക് പുറപ്പെട്ടു

കണ്ണൂര്‍ / കരിപ്പൂര്‍ -  കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ് വിമാനങ്ങള്‍ പുണ്യഭൂമിയിലേക്ക് പുറപ്പെട്ടു കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നാണ് ഈ വര്‍ഷത്തെ ആദ്യ ഹജ് വിമാനങ്ങള്‍ പുറപ്പെട്ടത്.  ഇരു വിമാനത്താവളങ്ങളിലും മന്ത്രി വി.അബ്ദുറഹിമാനാണ് വിമാനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചത്. കരിപ്പൂരില്‍ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 4.15 നാണ് 145 തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്. എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവന്‍, ടി.വി ഇബ്‌റാഹീം എം.എല്‍.എ, സംസ്ഥാന ഹജ്  കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമര്‍ ഫൈസി മുക്കം, അഡ്വ.പി മൊയ്തീന്‍ കുട്ടി,  മുഹമ്മദ് ഖാസിം കോയ , ഡോ.ഐ.പി അബ്ദുല്‍ സലാം, സഫര്‍ കയാല്‍ , പി.ടി അക്ബര്‍, ഹജ്  കമ്മിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി സി.ഇ.ഒ ഷാരീഖ് ആലം, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്. സുരേഷ്, സംസ്ഥാന ഹജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എന്‍. മുഹമ്മദലി, ഹജ്ജ്  ഒഫീഷ്യല്‍ അസൈന്‍ പി.കെ.പന്തീര്‍പാടം,  ഹജ് സെല്‍ ഓഫീസര്‍ കെ.കെ. മൊയ്തീന്‍ കുട്ടി, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സ്റ്റേഷന്‍ മാനേജര്‍ സുജിത് ജോസഫ്  തുടങ്ങിയവര്‍ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് നിന്നും ഇന്ന് രണ്ട് വിമാനങ്ങളാണുള്ളത്. പുലര്‍ച്ചെ 4.25 ന് ഐ.എക്‌സ് 3031 നമ്പര്‍ വിമാനവും രാവിലെ 8.30 ന് ഐ.എക്‌സ് 3021 നമ്പര്‍ വിമാനവും .ഓരോ വിമാനത്തിലും 145 പേര്‍ വീതമാണുള്ളത്. ആദ്യ വിമാനത്തില്‍ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തില്‍ 77 പുരുഷന്മാരും 68 സ്ത്രീകളുമാുള്ളത്.
കണ്ണൂരില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 1.30 നാണ് പുറപ്പെട്ടത്.145 പേരടങ്ങിയ സംഘമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെട്ടത്. കെ കെ ശൈലജ എം എല്‍ എ, മുന്‍ എം എല്‍ എ എം വി ജയരാജന്‍, ഹജ് കമ്മറ്റി അംഗങ്ങളായ പി പി മുഹമ്മദ് റാഫി, പി ടി അക്ബര്‍, മട്ടന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, എംബാര്‍ക്കേഷന്‍ നോഡല്‍ ഓഫീസര്‍ എം സി കെ അബ്ദുള്‍ ഗഫൂര്‍ ഹജ് സെല്‍ ഓഫീസര്‍ എന്‍ നജീബ്, കിയാല്‍ എം ഡി സി ദിനേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജൂണ്‍ 22 വരെ 13 ഹജ് വിമാന സര്‍വ്വീസുകളാണ് നടത്തുക. 

 

Latest News