Sorry, you need to enable JavaScript to visit this website.

വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്കെല്ലാം മദ്യം സമ്മാനമായി നല്‍കി വൈറലായി, ഒടുവില്‍ പണി കിട്ടി

പ്രതീകാത്മക ചിത്രം

ചെന്നൈ - വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനമായി മദ്യം നല്‍കി വൈറലായ വധുവിന്റെ വീട്ടുകാര്‍ക്ക് ഒടുവില്‍ എട്ടിന്റെ പണി. വധുവിന്റെ വീട്ടുകാര്‍ക്കും മദ്യംവിറ്റ കടക്കാരനും അധികൃതര്‍ 50,000 രൂപ വീതം പിഴ ചുമത്തി. മേയ് 28-നാണ് പുതുച്ചേരിയില്‍ നടന്ന വിവാഹവിരുന്നില്‍ മദ്യം സമ്മാനമായി നല്‍കിയത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂല സഞ്ചിയില്‍ ഒരോ കുപ്പി മദ്യം നല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തിലാണ് പങ്കെടുക്കാനെത്തിയവര്‍ക്ക് മദ്യം വിതരണം ചെയ്തത്. പുതുച്ചേരിയില്‍ നടത്തുന്ന വിരുന്നായതിനാല്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍ പലരും മദ്യമുണ്ടോയെന്ന് ചോദിച്ചുവെന്നും അതിനാലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്ന് വധുവിന്റെ വീട്ടുകാര്‍ പറയുന്നു. അനധികൃതമായി കൂടുതല്‍ മദ്യം വാങ്ങിയതിനും വിതരണം ചെയ്തതിനുമാണ് നടപടി.

 

Latest News