മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ മരുമകനെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു

ഇടുക്കി - അടിമാലിയില്‍ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ മരുമകനെ പിതാവ് ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചു. മരുമകന്റെ പരാതിയില്‍ അടിമാലി സ്വദേശി ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ മര്‍ദ്ദിച്ചെന്ന് ഷിഭുവിന്റെ പരാതിയില്‍ മരുമകന്റെ സുഹൃത്തുക്കളും അടിമാലി സ്വദേശികളുമായ അനീഷ്, സുധീഷ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷിബുവിന്റെ മകള്‍ അനുശ്രിയുമായി അടിമാലി സ്വദേശിയായ യദുകൃഷ്ണന്‍ പ്രണയത്തിലായിരുന്നു. ഷിബുവിന്റെ  എതിര്‍പ്പവഗണിച്ച് ഇരുവരും വിവാഹം ചെയ്തു. ഇതോടെ തുടങ്ങിയ പകയാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്കെത്തിയത്. അടിമാലി ഇരുമ്പുപാലം മാര്‍ക്കോസ് കോളനിയില്‍ നില്‍ക്കുകയായിരുന്ന യദുകൃഷ്ണനും സംഘത്തിനും നേരെ  ഷിബുവും സഹായി ജെനീഷും ചേര്‍ന്ന് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ യദു ഓടി സുഹൃത്തുക്കളുടെ വീട്ടില്‍ കയറിയതോടെയാണ് ജീവന്‍ രക്ഷിക്കാനായത്.

 

Latest News