തര്‍ക്കത്തെ തുടര്‍ന്ന് മഞ്ചേശ്വരത്ത് ജേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു

കാസര്‍കോട് - വാക്തര്‍ക്കത്തെ തുടര്‍ന്ന് മഞ്ചേശ്വരത്ത് ജേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. കളായിയിലെ പ്രഭാകര നോണ്ട (40)യാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ സഹോദരന്‍ ജയറാം നോണ്ടയെ പോലീസ് തെരയുകയാണ്. ഇയാള്‍  കത്തി കൊണ്ട് അനുജനെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രഭാകര നോണ്ട  താമസിക്കുന്ന വീട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടത്. കഴുത്തിലും നെഞ്ചിലുമടക്കം നിരവധി കുത്തുകള്‍ ഏറ്റിട്ടുണ്ട്. കൊല്ലപ്പെട്ട പ്രഭാകര നോണ്ടയും അമ്മയും ജയറാം നോണ്ടയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. കൊലക്കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകര നോണ്ട. ജയറാം നോണ്ടയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

 

Latest News