Sorry, you need to enable JavaScript to visit this website.

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

ഇടുക്കി- യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കട്ടപ്പന ഇരുപതേക്കര്‍ കരിമ്പോലില്‍ പ്രണവ് (26) ആണ് അറസ്റ്റിലായത്. എറണാകുളം സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
യുവതിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരന്തര ചാറ്റിംഗിലൂടെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എറണാകുളം, അടിമാലി, പെരുമ്പാവൂര്‍, കട്ടപ്പന എന്നിവിടങ്ങളിലെ ലോഡ്ജുകളിലും പ്രതിയുടെ കട്ടപ്പന ഇരുപതേക്കറിലുള്ള വീട്ടിലും കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ശാരീരിക പീഡനത്തിലൂടെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി.
ഇതിനു ശേഷം വാഴവര സ്വദേശിനിയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായതിനെ തുടര്‍ന്ന് പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ പ്രതിയും മാതാപിതാക്കളും ചേര്‍ന്ന് മര്‍ദിച്ചു.
തുടര്‍ന്ന് യുവതി കട്ടപ്പന പോലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയി. കട്ടപ്പന ഡി വൈ. എസ് .പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പ്രതി തൊടുപുഴയിലുളളതായി വിവരം ലഭിച്ചു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം  തൊടുപുഴ ഡി വൈ. എസ് .പിയുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.
 

 

Latest News