VIDEO മൈക്ക് പ്രവര്‍ത്തിച്ചില്ല, കലക്ടര്‍ക്കു നേരെ വലിച്ചെറിഞ്ഞ് മുഖ്യമന്ത്രി ഗെലോട്ട്

ജയ്പൂര്‍-പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ രണ്ട് തവണ കേടായതിനെ തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മൈക്ക് വലിച്ചെറിഞ്ഞു.
ബാര്‍മറില്‍ ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം.  രണ്ട് തവണ പണിമുടക്കിയ മൈക്ക് ജില്ലാ കലക്ടര്‍ വാങ്ങാന്‍ എത്തിയപ്പോഴേക്കും മുഖ്യമന്ത്രി വലിച്ചെറിയുകയായിരുന്നു.
ബാര്‍മര്‍ സര്‍ക്യൂട്ട് ഹൗസില്‍ സ്ത്രീകള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ത്രീകളുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടന്നത്.  ഉഡാന്‍ പദ്ധതിയുടെ നേട്ടങ്ങള്‍ സ്ത്രീകള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.
സംസ്ഥാന മന്ത്രി ഹേമരം ചൗധരി, പഞ്ചാബ് ഇന്‍ചാര്‍ജും ബൈതു എംഎല്‍എയുമായ ഹരീഷ് ചൗധരി, ഗൗ സേവാ ആയോഗ് ചെയര്‍മാനും എംഎല്‍എയുമായ മേവാരം ജെയിന്‍, പദ്മറാം മേഘ്‌വാള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Latest News