ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു

കൽപ്പറ്റ - ഇടിമിന്നലേറ്റ് വയനാട്ടിൽ യുവതി മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ യുവതി സിമിയാണ് മരിച്ചത്. മേപ്പാടി ചെമ്പോത്തറ കല്ലുമലയിലാണ് സംഭവം. വീടിന് മുകളിൽ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. 
 അതിശക്തമായ മഴയോട് കൂടിയ ഇടിമിന്നലിലാണ് അപകടമുണ്ടായത്.
കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 12 ദിവസത്തിനിടെ നാലാമത്തെ ഇടിമിന്നൽ മരണമാണ് വയനാട് സ്വദേശിനിയുടേത്.
 

Latest News