ഒഡീഷ ട്രെയിന്‍ ദുരന്തം; ചോദ്യങ്ങളുണ്ടെങ്കിലും രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ഒഡീഷയിലെ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോടും ചോദിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടേറെ ചോദ്യങ്ങളുണ്ടെങ്കിലും ഈ ഘട്ടത്തില്‍ അതിന് പ്രാധാന്യമില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. 

മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കി. 
ട്രെയിന്‍ അപകടം ഞെട്ടിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധയിടങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ഇനിയും വിവിധ മേഖലകളില്‍ നിന്നും ആളുകള്‍ എത്തിച്ചേരുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Latest News