Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫ്രന്റ്‌സ് ഓഫ് റിയാദ് ഇനി കൊയിലാണ്ടി നാട്ടുകൂട്ടം; ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി നാട്ടുകൂട്ടം റിയാദ് ചാപ്റ്റർ ലോഗോ പ്രകാശനം ഗഫൂർ കൊയിലാണ്ടി നിർവഹിക്കുന്നു.

റിയാദ്- ഫ്രന്റ്‌സ് ഓഫ് റിയാദ് കൂട്ടായ്മ ഇനി കൊയിലാണ്ടിനാട്ടുകൂട്ടം എന്ന പേരിൽ അറിയപ്പെടും. റിയാദിൽ നടന്ന ചടങ്ങിൽ പുതിയ ലോഗോ പ്രകാശനവും സൗഹൃദസംഗമവും സംഘടിപ്പിച്ചു. ജൂൺ രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് റിയാദിലെ സ്വാദ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഘടനയുടെ ലോഗോ പ്രകാശനവും സൗഹൃദ സംഗമവും വൈസ് പ്രസിഡന്റ് അമലേന്ദുവിന്റെ അധ്യക്ഷതയിൽ ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ചു വർഷക്കാലമായി കൊയിലാണ്ടിക്കാരുടെയും പരിസര ദേശക്കാരുടെയും കൂട്ടായ്മയായിരുന്ന ഫ്രന്റ്‌സ് ഓഫ് റിയാദ്, ഇനി മുതൽ കൊയിലാണ്ടി നാട്ടുകൂട്ടം എന്ന പേരിൽ പ്രാദേശിക സംഘടനാ തലത്തിലേക്കുയർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ കൂട്ടായ്മ കഴിഞ്ഞ കാലങ്ങളിൽ ഫ്രന്റ്‌സ് ഓഫ് റിയാദ് എന്ന പേരിൽ മികച്ച സംഘടനാ പ്രവർത്തനങ്ങളുമായി സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിൽ സജീവമായിരുന്നു. പ്രാദേശിക കൂട്ടായ്മയെന്ന നിലയിൽ മഹത്തായ ആറാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ തുടർ പ്രയാണം ചരിത്ര തിരുശേഷിപ്പുകൾ കൊണ്ട് സമ്പന്നമായ കൊയിലാണ്ടിയുടെ പേരിൽ തന്നെയായിരിക്കണം എന്ന ഉറച്ച തീരുമാനത്തിൽ നിന്നാണ് 'കടലോളം കാരുണ്യം, കടൽ താണ്ടിയ നാട്ടുനന്മ' എന്ന ആപ്തവാക്യം ഉൾക്കൊണ്ട് 'കൊയിലാണ്ടി നാട്ടുകൂട്ട'ത്തിന്റെ തിരുപ്പിറവി.
നാട്ടുനന്മയുടെ നേരും നെറിയും മുഖമുദ്രയാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈകോർക്കുമ്പോൾ അവിടെ കലയും സാഹിത്യവും അന്യമാവുന്നില്ല എന്നതാണ് കൊയിലാണ്ടി നാട്ടുകൂട്ടത്തെ വ്യത്യസ്തമാക്കുന്നത്. ലോഗോ പ്രകാശന ചടങ്ങിൽ ജനറൽ സെക്രട്ടറി അഷറഫ് ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജയ്‌സൽ നടുവണ്ണൂർ നന്ദിയും പറഞ്ഞു.

Tags

Latest News