സൗദി വനിതയുടെ കാര്‍ കത്തിച്ചു ; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

മക്ക - മക്കക്കു സമീപം സൗദി വനിതയുടെ കാര്‍ അജ്ഞാതര്‍ അഗ്നിക്കിരയാക്കി. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍ വന്ന് ഒരാഴ്ച പൂര്‍ത്തിയായ ഞായറാഴ്ച പുലര്‍ച്ചെ നാലരക്കാണ് ജുമൂമിലെ അല്‍സ്വമദ് ഗ്രാമത്തില്‍ സൗദി വനിതയുടെ കാര്‍ അജ്ഞാതര്‍ അഗ്നിക്കിരയാക്കിയത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു.
സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണെന്ന് മക്ക പോലീസ് അറിയിച്ചു. കാറില്‍ തീ ആളിപ്പടര്‍ന്നതിന്റെ ദൃശ്യങ്ങളും കാര്‍ തന്റെതാണെന്ന് സൗദി വനിത പറയുന്നതും അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 

Latest News