Sorry, you need to enable JavaScript to visit this website.

എസ്.വൈ.എസ് നേതൃസംഗമം സമാപിച്ചു

മലപ്പുറം സുന്നി മഹലിൽ നടന്ന എസ്.വൈ.എസ് ജില്ലാ നേതൃസംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം സുന്നി മഹലിൽ സംഘടിപ്പിച്ച ജില്ലാ നേതൃസംഗമം സമാപിച്ചു. ദുൽഖഅ്ദ 30ന് മുമ്പ് ഒമ്പത് കേന്ദ്രങ്ങളിൽ മണ്ഡലം നേതൃസംഗമവും അറുപത്തിയഞ്ച് കേന്ദ്രങ്ങളിൽ പഞ്ചായത്ത് നേതൃസംഗമങ്ങളും നടത്താൻ തീരുമാനിച്ചു. ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ നടക്കുന്ന അയ്യാമുൽ അശ്ര് സംഗമങ്ങൾക്ക് അന്തിമ രൂപം നൽകി. നേതൃസംഗമം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി ഹസൻ സഖാഫി പൂക്കോട്ടൂർ പദ്ധതി അവതരണം നടത്തി. അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം,  സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങൾ, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, സി. അബ്ദുല്ല മൗലവി വണ്ടൂർ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം. കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്മാനി കാളികാവ്, അബ്ദുൽ മജീദ് ദാരിമി വളരാട്, അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി, ശറഫുദ്ദീൻ എടവണ്ണ, അമാനുല്ല ദാരിമി, ജഅ്ഫർ ഫൈസി പഴമള്ളൂർ, ഒ.കെ.എം. കുട്ടി ഉമരി, അബ്ദുൽ അസീസ് ദാരിമി മുതിരിപ്പറമ്പ് സംബന്ധിച്ചു. 

Latest News