Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ യാത്രാപ്രശ്‌നം: ഇൻകാസ് സമരത്തിന്

കണ്ണൂർ- കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള പ്രവാസികളുടെ യാത്രാപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമര പരിപാടികൾ ആരംഭിക്കാൻ ഇൻകാസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വിമാന സർവീസുകളുടെ അപര്യാപ്തതയും വർധിച്ചുകൊണ്ടിരിക്കുന്ന ടിക്കറ്റ് നിരക്കും പ്രവാസികളെ ദുരിതത്തിലാക്കുകയാണ്. പ്രവാസികളുടെ യാത്രാപ്രശ്‌നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.ക്ക് ഇൻകാസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.
അജിത്കുമാർ, ഇൻകാസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എ. നാസർ, വൈസ് പ്രസിഡന്റ് സി.എ. ബിജു, ജില്ലാ ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ, ജമാൽ പട്ടേൽ, റാഫി പട്ടേൽ, സുനിൽ നമ്പ്യാർ, അഖിൽ തൊടീക്കളം, ഫിറോസ് കാഞ്ഞങ്ങാട്, ദിലീപ്, രാധാകൃഷ്ണൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Latest News