കൊണ്ടോട്ടി - ഹജ് തീര്‍ഥാടകരുടെ പ്രാര്‍ഥനകളാലും മുഖരിതമായ കരിപ്പൂര്‍ ഹജ് ക്യാംപില്‍ നിന്നുള്ള ഹജ് സര്‍വീസുകള്‍ക്ക് തുടക്കം. മൂന്ന് വര്‍ഷത്തെ ഇടവേളകള്‍ക്കു ശേഷമാണ് നാഥന്റെ അതിഥികളാല്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസും, പ്രഥമ ഹജ് സര്‍വ്വീസ് തുടങ്ങിയ കണ്ണൂരും ഭക്തസാന്ദ്രമായത്. കരിപ്പൂരില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ 4.25 ന് പുറപ്പെടുന്ന ആദ്യ വിമാനത്തിലെ തീര്‍ഥാടകര്‍ ശനയാഴ്ച രാവിലെ ഒമ്പത് മണിയോടെ തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി.കരിപ്പൂര്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ പ്രത്യേകം സജ്ജമാക്കിയ ലഗേജ് കൗണ്ടറില്‍ ലഗേജുകള്‍ നല്‍കി,രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചാണ് തീര്‍ഥാടകര്‍ ഹാന്റ്ബാഗേജുമായി ഹജ് ക്യാംപിലെത്തിയത്.
രാവിലെ പത്ത് മണിക്ക് മുമ്പ് ആദ്യ വിമാനത്തിലെ 145 തീര്‍ഥാടകരും ഹജ് ക്യാംപിലെത്തിയിരുന്നു. ഹജ് ക്യാംപിലെത്തിയ ആദ്യ തീര്‍ഥാടകരെ ക്യംംപ്് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഭാരവാഹികള്‍,വൊളന്റിയര്‍മാരും ഈത്തപ്പഴം നല്‍കി സ്വീകരിച്ചു.രാവിലെ 8.35നുള്ള രണ്ടാമത്തെ വിമാനത്തിലെ യാത്രക്കാരുടെ റിപ്പോര്‍ട്ടിങ്ങ് പന്ത്രണ്ട് മണിക്ക് പൂര്‍ത്തിയായി.തീര്‍ഥാടകരില്‍ പുരുഷന്മാരെ ഹജ് ഹൗസിലും സ്ത്രീകളെ പുതുതായി നിര്‍മ്മിച്ച വനിത ഹജ് ഹൗസിലുമാണ് തമാസപ്പിച്ചത്.വിശ്രമിക്കാനും,പ്രാര്‍ഥിക്കാനും,ശുചീകരണത്തിനും ഭക്ഷണത്തിനുമായി വിപലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്.വനിതകള്‍ക്ക് അടക്കം പ്രത്യേക ഹജ് വൊളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
2019 ലാണ് കരിപ്പൂരില്‍ അവസാനമായി ഹജ് ക്യാപ് നടന്നത്. 2020, 2021 കാലയളവില്‍ കൊവിഡ് കാരണം ഇന്ത്യയില്‍നിന്നും ഹജ് തീര്‍ഥാടന യാത്ര ഉണ്ടായിരുന്നില്ല. 2022 ല്‍ കൊച്ചി മാത്രമായിരുന്നു കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റ്.നാഥന്റെ വിളികേട്ട് വിശുദ്ധ ഭൂമിയിലേക്ക് യാത്രായാവുന്ന ഹാജിമാരുടെ ലബ്ബൈക്കിന്റെ മന്ത്രങ്ങളാല്‍ ഇനി 16 ദിവസം ഹജ് ഹൗസ് മുഖരിതമാവും.
കരിപ്പൂര്‍ ഹജ് ക്യാംപ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി.ഹജ് കാര്യ മന്തി വി.അബ്ദുറഹിമാന്‍,എം.പിമാരായ അബ്ദുസമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എ മാരായ പി.ടി.എ റഹീം,മുഹമ്മദ് മുഹ്‌സിന്‍, ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടികെ ഹംസ, മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി അബ്ദുല്‍ ഗഫൂര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല,മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. ടി ഫാത്തിമത്ത് സുഹറ, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി, വാര്‍ഡ് കൗണ്‍സിലര്‍ അലി വെട്ടോടന്‍,ഉമ്മര്‍ ഫൈസി മുക്കം, അഡ്വ. മൊയ്തീന്‍ കുട്ടി,കെഎം മുഹമ്മദ് കാസിം കോയ,കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഐ.പി. അബ്ദുസലാം, ഡോ.ഇ.കെ. അഹ്മദ് കുട്ടി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം ഹമീദ് സംസാരിച്ചു.സയ്യിദ് ഇബ്രഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ഥന നടത്തി.