ഓണ്‍ലൈന്‍ തട്ടിപ്പുകാരില്‍നിന്ന് 4.80 ലക്ഷം രൂപ തിരിച്ചുപിടിച്ചു, 64 ഫോണുകള്‍ വീണ്ടെടുത്തു

തിരുനല്‍വേലി- മോഷ്ടിക്കപ്പെടുകയോ കാണാതാകുകയോ ചെയ്ത 64 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരുനെല്‍വേലി സിറ്റി പോലീസ് ഉടമകള്‍ക്ക് തിരികെ നല്‍കി. ഉടമകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 12.04 ലക്ഷം രൂപ വിലമതിക്കുന്ന 64 മൊബൈല്‍ ഫോണുകള്‍ സിറ്റി പോലീസിന്റെ സൈബര്‍ െ്രെകം വിഭാഗം വീണ്ടെടുത്തത്.
കൈ.വൈ.സി ഫോറങ്ങള്‍ പൂരിപ്പിച്ചും ഒ.ടി.പി കരസ്ഥമാക്കിയും ബാങ്ക് അക്കൗണ്ടുകള്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായ 11 പേര്‍ക്ക് 4.80 ലക്ഷം രൂപയും പോലീസ് തിരികെ ഈടാക്കി നല്‍കി. ഇരകളെ കബളിപ്പിക്കാന്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനങ്ങള്‍, ലോട്ടറി തുടങ്ങിയ മാര്‍ഗങ്ങളും തട്ടിപ്പുകാര്‍ സ്വീകരിച്ചിരുന്നു.
2.11 കോടി രൂപയുമായി തട്ടിപ്പുകാരുടെ 31 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇരകള്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
അജ്ഞാത നമ്പറുകളില്‍ നിന്നോ ലിങ്കുകളില്‍ നിന്നോ ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ മറുപടി നല്‍കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്ന് പോലീസ് പറഞ്ഞു, ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ഇരകളെ കബളിപ്പിക്കാന്‍ നൂതനമായ രീതികളാണ് സ്വീകരിച്ചുവരുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ഓണ്‍ലൈനായി പരാതി നല്‍കുകയോ  പരാതി രജിസ്റ്റര്‍ ചെയ്യാന്‍ 1930 എന്ന നമ്പറില്‍ വിളിക്കുകയോ വേണമെന്ന് തിരുനല്‍വേലി പോലീസ് ആവശ്യപ്പെട്ടു.  

 

Latest News