വ്യാജ വിമാന ടിക്കറ്റ് നല്‍കി യാത്രക്കാരെ ചതിച്ചു, വടകര സ്വദേശി അറസ്റ്റില്‍

നാദാപുരം- വ്യാജ വിമാന ടിക്കറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം യൂനിമണി ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി ജീവനക്കാരന്‍ ജിയാസ് മുഹമ്മദിനെ (36)യാണ് നാദാപുരം ഡിവൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇടപാടുകാര്‍ക്ക് വ്യാജ ടിക്കറ്റ് നല്‍കി പണം സ്വന്തം എക്കൈൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ്. കമ്പനിയെ വഞ്ചിച്ച് 10 ലക്ഷം രൂപ തട്ടിയതായി ബ്രാഞ്ച് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒറിജിനല്‍ ടിക്കറ്റ് വില്‍പ്പന നടത്തി തുക കമ്പനിയില്‍ അടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നാദാപുരത്ത് നിന്ന് ടിക്കറ്റ് എടുത്ത 12ഓളം പേരാണ്  വഞ്ചിയതരായത്. ടിക്കറ്റെടുത്ത ഒരാള്‍ വിമാനത്തിലെ പി.എന്‍.ആര്‍ നമ്പര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടര്‍ന്ന് കമ്പനിയില്‍ വഞ്ചിതയരായവര്‍ പരാതിപ്പെടുകയായിരുന്നു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടയില്‍ കഴിഞ്ഞ ദിവസം അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യക്ക്് ശ്രമിച്ചതായി പറയുന്നു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

 

 

Latest News