Sorry, you need to enable JavaScript to visit this website.

ഒഡീഷാ ട്രെയിന്‍ദുരന്തം, അതിഥി തൊഴിലാളികളുടെ മരണം നാടിന് തേങ്ങലായി

സദ്ദാം ഹുസൈന്‍, അന്‍സാര്‍

വടകര- ഒഡീഷയിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാക്കളുടെ മരണം കുറ്റിയാടിക്കും പരിസര പ്രദേശങ്ങളിലുള്ളനവര്‍ക്കും തോങ്ങലായി. പത്ത് വര്‍ഷത്തിലധികമായി ഈ മേഖലയില്‍ തൊഴിലെടുക്കുന്ന അന്‍സാര്‍ (32), സദ്ദാം ഹുസൈന്‍ (29) എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. നാദാപുരം, ചേലക്കാട്, കല്ലാച്ചി ഭാഗങ്ങളില്‍ തൊഴിലെടുത്ത് വരുകയായിരുന്ന അന്‍സാര്‍.
കുറ്റിയാടി, കക്കട്ട് മേഖലയില്‍ ജോലി ചെയ്ത് വന്ന സദ്ദാം ഹുസൈന്‍ ഇപ്പോള്‍ കുറ്റിയാടിയലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനാണ്. നാട്ടില്‍ പോയ ഇയാള്‍ തിരിച്ചു വരുമ്പോഴാണ് ട്രെയിന്‍ ദുരന്തത്തില്‍ പെട്ടത്. മരിച്ചെന്ന വിവരം ഇന്നലെ രാവിലെ ഞെട്ടലോടെയാണ് ഇവിടുത്തുകാര്‍ കേട്ടത്. നാട്ടുകാരുമായി സ്‌നേഹത്തോടെ കഴിഞ്ഞു വരുകയായിരുന്നു. മലയാളവും നന്നായി വശമാക്കിയിരുന്നു. ഒരു മാസം മുമ്പാണ് ഭാര്യയുടെ പ്രസവത്തിനായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോയത്. കടിയങ്ങാട്  സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതിനിടയിലാണ് ദുരന്തം. നല്ലൊരു കൃഷിക്കാരന്‍ കൂടിയായിരുന്ന സദ്ദാം.   

 

 

 

Latest News