Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് നല്‍കി മയക്കി പ്രകൃതിവിരുദ്ധ പീഡനം, നാല് പ്രതികള്‍ റിമാന്റില്‍

കാസര്‍കോട്- പൊവ്വല്‍ സ്വദേശിയായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെകൂടി കോടതി റിമാന്റ് ചെയ്തു. പൊവ്വല്‍ കോട്ടയിലെ മുഹമ്മദ് തൈസീര്‍(30), പൊവ്വലിലെ മുഹമ്മദ് മെഹ്‌റൂഫ്(23) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(രണ്ട്) കോടതി റിമാന്റ് ചെയ്തത്. നേരത്തെ ഈ കേസില്‍ അറസ്റ്റിലായ അസ്‌ക്കര്‍ എന്ന ഷാഫി, ഹനീഫ എന്നിവരെ കോടതി റിമാന്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ റിമാന്റിലായത് നാല് പ്രതികളാണ്. മുളിയാര്‍ പഞ്ചായത്തംഗം എസ്.എം മുഹമ്മദ് കുഞ്ഞി, പൊവ്വലിലെ ദില്‍ഷാദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. രണ്ടുപേരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പൊവ്വലിലെ പതിനാറുകാരനെ പഞ്ചായത്തംഗം അടക്കമുള്ളവര്‍ക്ക് പ്രകൃതിവിരുദ്ധ പീഡനത്തിനായി എത്തിച്ചുകൊടുത്തത് അഞ്ച് പോക്‌സോ കേസുകളില്‍കൂടി പ്രതിയായ മുഹമ്മദ് തൈസീറാണെന്ന് പോലീസ് പറഞ്ഞു. തൈസീറും ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. മെഹ്‌റൂഫ് തൃശൂരിലെ എ.ടി.എം കവര്‍ച്ചാക്കേസില്‍ പ്രതിയാണ്. ബംഗളൂരു മടിവാളയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന തൈസീറിനെയും മഹ്‌റൂഫിനെയും ആദൂര്‍ ഇന്‍സ്പെക്ടര്‍ എ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കിയത്. 2023 ഫെബ്രുവരി 12 നും 23 നും ഇടയിലുള്ള ദിവസങ്ങളിലാണ് പഞ്ചായത്തംഗം അടക്കമുള്ള പ്രതികള്‍ ആണ്‍കുട്ടിയെ എം.ഡി.എം.എ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. തൈസീര്‍ മറ്റ് കുട്ടികളെയും മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചിരുന്നത്. മുസ്ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റായ എസ്.എം മുഹമ്മദ് കുഞ്ഞിയെ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ പ്രതിയായതോടെ തല്‍സ്ഥാനത്തു നിന്നും നീക്കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ചിട്ടില്ല.

 

Latest News