മൂന്ന് ഇസ്രായില്‍ സൈനികരെ കൊലപ്പെടുത്തിയത് ഈജിപ്ത് പോലീസുകാരന്‍

കയ്‌റോ- ഈജിപ്ത് അതിര്‍ത്തിക്കു സമീപം മൂന്ന് ഇസ്രായില്‍ സൈനികരെ കൊലപ്പെടുത്തിയത് ഈജിപ്ഷ്യന്‍ പോലീസുകാരനാണെന്ന് ഇസ്രായില്‍ സൈന്യം. ഈജിപ്ത് സൈന്യത്തിന്റെ പൂര്‍ണ സഹകരണത്തോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു. കൂടുതല്‍ അക്രമികളുണ്ടോയെന്ന് കണ്ടെത്താന്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ തോക്കുധാരി കൊല്ലപ്പെട്ടിരുന്നു.

 

Latest News