അങ്കമാലി-അങ്കമാലി റെയില്‍വേ സ്‌റ്റേഷനു സമീപം ദേശീയപാതക്കരികില്‍ ആന്‍സ് ഫ്രൂട്ട് സ്റ്റോര്‍ ഗോഡൗണില്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. അങ്കമാലിയില്‍നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് അരമണിക്കൂര്‍ നീണ്ട പരിശ്രമിച്ചാണ് തീയണച്ചത്.
ഫ്രൂട്ട്‌സ് കടയുടെ പുറകിലുള്ള ഗോഡൗണിലെ ഒരു ഭാഗത്താണ് തീപിടുത്തം ഉണ്ടായത് . പഴങ്ങള്‍ അടക്കി വെക്കാന്‍ ഉപയോഗിക്കുന്ന ക്രേറ്റുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത് .
ക്രേറ്റുകള്‍ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ട്. ഫ്രൂട്‌സ് കടയിലെ തൊഴിലാളികള്‍ കടയുടെ പിറകുവശത്ത് കൂട്ടിയിട്ടുരുന്ന വേസ്റ്റിന് തൊഴിലാളികള്‍ തീ കൊടുത്തതാണ് പ്രശ്‌നമായതെന്നാണ് സംശയിക്കുന്നത് .
തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ല . ഏറേ തിരക്കേറിയ ദേശീയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫ്രൂട്‌സ് കടയിലാണ് തീ പീ ടുത്തം ഉണ്ടായത് . സ്ഥാപനത്തിന് സമീപം നിരവധി കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് .തീ ആളിപടരുന്നതിന് മുന്‍പ് അണയ്ക്കാന്‍ കഴിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.