മദ്യവും മയക്കുമരുന്നും നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചു, ഇന്ത്യന്‍ വംശജരായ പിതാവും മകനും അറസ്റ്റില്‍

കാല്‍ഗറി-കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ മയക്കുമരുന്നും മറ്റും നല്‍കി ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ യുവാവും പിതാവും കാനഡയില്‍ അറസ്റ്റില്‍.
56 കാരനായ പിതാവും  24 കാരനായ മകനുമാണ് അറസ്റ്റിലായത്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് വേപ്പ്, കഞ്ചാവ്, സിഗരറ്റ്, മദ്യം എന്നിവ നല്‍കി ലൈംഗികാതിക്രമത്തിന് ഇരായക്കിയെന്നാണ് കേസ്. ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയതായി  കാല്‍ഗറി പോലീസ് പറഞ്ഞു. 2022 ഡിസംബര്‍ മുതല്‍ 2023 മേയ് വരെയാണ്  ലൈംഗികാതിക്രമ സംഭവങ്ങളെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ താമസസ്ഥലത്ത് 975 ഗ്രാം കൊക്കൈൻ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

 

Latest News