യു.എസ്- സൗദി ബന്ധം ശക്തമാക്കും; ചര്‍ച്ചകള്‍ക്കായി ആന്റണി ബ്ലിങ്കെന്‍ വരുന്നു

വാഷിംഗ്ടണ്‍-ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ചൊവ്വാഴ്ച സൗദിയിലെത്തും. ആഗോള, മേഖലാ തല വിഷയങ്ങള്‍ക്കു പുറമെ ഇരു രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക, സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും അദ്ദേഹം ത്രിദിന സന്ദര്‍ശനത്തില്‍ സൗദി അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാറ്റ് മില്ലെര്‍ പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ സഹകരണം, സ്ഥിരത, സാമ്പത്തിക അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യു.എസ്, ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) മന്ത്രിതല യോഗത്തിലും ബ്ലിങ്കെന്‍ സംബന്ധിക്കും. ഐ.എസിനെ പരാജയപ്പെടുത്താനുള്ള ആഗോള സഖ്യത്തിന്റെ യോഗത്തില്‍ ബ്ലിങ്കെനും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും സംയുക്ത അധ്യക്ഷത വഹിക്കും.
മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥര്‍ സൗദയിലെത്തി ചര്‍ച്ചകള്‍ നടത്തിയതിനു പിന്നാലെയാണ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കെന്റെ പര്യടനം. വൈറ്റ് ഹൗസ് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ കഴിഞ്ഞ മാസം ജിദ്ദയിലെത്തിയിരുന്നു. മിഡില്‍ ഈസ്റ്റിനും നോര്‍ത്ത് ആഫ്രക്കക്കുമായുള്ള എന്‍.എസ്.സി കോഡിനേറ്റര്‍ ബ്രെറഅറ് മക്ഗര്‍ക്കും യു.എസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതന്‍ അമോസ് ഹോക്ക്‌സ്‌റ്റെയിനും ഏപിലില്‍ സൗദി സന്ദര്‍ശിച്ചിരുന്നു.  

 

Latest News