Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി ഒഡീഷയിലെ ദുരന്ത സ്ഥലത്തേക്ക്, പരിക്കേറ്റ് ആശുപത്രിയിലുള്ളവരെയും സന്ദര്‍ശിക്കും

ഭുവനേശ്വര്‍ - ഒഡീഷയില്‍ ട്രെയിന്‍ ദുരന്തമുണ്ടായ ബലാസോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. അപകട സ്ഥലത്തെന്നുന്ന പ്രധാനമന്ത്രി പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിലും സന്ദര്‍ശനം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ന് ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ബലാസോറില്‍ എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. 

 

Latest News