കോഴിക്കോട്ട് ഡോക്ടര്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍( 70) ഭാര്യ ശോഭ മനോഹര്‍ ( 68) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണമെന്ന് കമ്‌ടെത്തിയിട്ടുണ്ട്.  ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. തൃശൂര്‍ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്. രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. 

 

Latest News