Sorry, you need to enable JavaScript to visit this website.

ഒഡീഷ ട്രെയിന്‍ ദുരന്തം : മരിച്ചവരുടെ എണ്ണം 288 ആയി, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

ഭുവനേശ്വര്‍ - ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 288 ആയി. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 900 ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. ഒഡീഷയിലെ ബാലസോറിലാണ് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. ഗുഡ്‌സ് ട്രെയിനുമായി കോറമണ്ഡല്‍ എക്‌സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയവയില്‍ പത്ത് ബോഗികളാണ് അപകടത്തില്‍ പെട്ടത്. മൂന്ന് ട്രെയിനുകളായിരുന്നു അപകടത്തില്‍ പെട്ടത്. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു. തുടര്‍ന്ന് കോറണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റുകയും, ബോഗികളിലേക്ക് യശ്വന്ത്പൂര്‍-ഹൌറ ട്രെയിന്‍ ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒഡീഷയിലെ യശ്വന്ത്പൂര്‍-ഹൌറ എക്‌സ്‌പ്രെസിന്റെ നാല് ബോഗികളും പാളംതെറ്റുകയായിരുന്നു.

 

Latest News