ആദ്യവിവാഹം മറച്ചുവെച്ച് വലിയ തുക സ്ത്രീധനം വാങ്ങി രണ്ടാം വിവാഹം കഴിച്ച എല്‍ ഡി ക്ലാര്‍ക്ക് അറസ്റ്റില്‍

തിരുവനന്തപുരം - ആദ്യവിവാഹം മറച്ചുവെച്ച്  വലിയ തുക സ്ത്രീധനം വാങ്ങി മറ്റൊരു വിവാഹം കഴിച്ച എല്‍ ഡി ക്ലാര്‍ക്ക് അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര സ്വദേശിയും എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എല്‍ ഡി ക്ലര്‍ക്കുമായ ശ്രീകലയില്‍ ശ്രീനാഥാണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയുടെ പരാതിയുടെ തുടര്‍ന്ന് റൂറല്‍ ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2021ലാണ് ശ്രീനാഥ് ആദ്യം വിവാഹിതനാകുന്നത്. ഈ ബന്ധം നിലനില്‍ക്കെ 10 പവന്‍ സ്വര്‍ണവും 50 സെന്റ് ഭൂമിയും മാരുതി സ്വിഫ്റ്റ് കാറും സ്ത്രീധനമായി വാങ്ങി 2022ല്‍ ചീരാണിക്കര സ്വദേശിനിെ ഇയാള്‍ വിവാഹം കഴിച്ചു. എന്നാല്‍, ഇയാള്‍ നേരത്തെ വിവാഹിതനാണെന്ന് യുവതി അറിഞ്ഞതോടെ വട്ടപ്പാറ പൊലീസിനെ സമീപിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തില്‍ യുവതിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

 

Latest News