ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്‌നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം

ഭുവനേശ്വര്‍ - ഒഡീഷയില്‍ ഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന് കാരണം സിഗ്‌നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്. അപകടത്തെ പറ്റി ഉന്നതതല അന്വേഷണം നടത്താന്‍ കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടിട്ടുണ്ട്.  മൂന്ന് ട്രെയിനുകളാണ് ഒരേ സമയം അപകടത്തില്‍പ്പെട്ടത്. ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത - ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചത്. സിഗ്നലിലെ പിഴവ് കാരണം ട്രെയിനുകള്‍ ഒരേ പാളത്തിലൂടെ എത്തുകയായിരുന്നു.

 

Latest News