ഒഡീഷ ട്രെയിന്‍ ദുരന്തം : ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി

ഭുവനേശ്വര്‍ - ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഒഡിഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ച പ്രധാനമന്ത്രി താന്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം നില്‍ക്കുന്നെന്ന് വ്യക്തമാക്കി. കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ വിലയിരുത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡിഷയിലേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാനത്തെ ദൗത്യ സംഘവും വ്യോമസേനയും അണിനിരന്നതായി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്താനും മന്ത്രി ഉത്തരവിട്ടു.

 

Latest News