വൈദ്യുതി വിതരണം: ടാറ്റ കൺസൾട്ടൻസിയുമായി സൗദി ഇലക്ട്രിസിറ്റി കമ്പനി കരാർ

സൗദി ഇലക്ട്രിസിറ്റി കമ്പനി ടാറ്റാ കൺസൾട്ടൻസിയുമായി കരാർ ഒപ്പിടുന്നു.

റിയാദ്- വൈദ്യുതി വിതരണ രംഗത്തെ പ്രവർത്തന ക്ഷമത ഉയർത്താൻ ലക്ഷ്യമിട്ട് ടാറ്റ കൺസൾട്ടൻസിയുമായി കരാറിൽ ഒപ്പുവെച്ചതായി സൗദി ഇലക്ട്രിസിറ്റി കമ്പനി (സ്‌കീകോ) അറിയിച്ചു. ഇതനുസരിച്ച് ടാറ്റ കൺസൾട്ടൻസിയുടെ ലോജിസ്റ്റിക് സർവീസ് ഓഫീസ് റിയാദിൽ തുറക്കും. വൈദ്യുതി വിതരണക്ഷമത ഉയർത്തലും ഇറക്കുമതി സാധനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തലും പ്രാദേശിക സംഭാവനകൾ ശക്തിപ്പെടുത്തലും കരാർ വഴി  ലക്ഷ്യമിടുന്നുവെന്ന്  കമ്പനിയുടെ പ്രസ്താവനയിൽ പറഞ്ഞു.

Tags

Latest News