ആറളം ഫാമിൽ അലഞ്ഞുതിരിഞ്ഞ് നടന്ന കുട്ടിയാന ചരിഞ്ഞു

കണ്ണൂർ - ഇരിട്ടി ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുമ്പ് ആറളം ഫാമിലെ കാർഷിക മേഖലയിൽ അവശനിലയിൽ കണ്ട കുട്ടിയാനയാണ് ഫാം മൂന്നാം ബ്ലോക്കിൽ ചെരിഞ്ഞത്.
 ആറളം ഫാം കാർഷിക മേഖലയിലെ ബ്ലോക്ക് മൂന്നിനും നാലിലുമായാണ് ഒരാഴ്ച്ച മുൻപമ്പ് അവശതയിൽ കുട്ടിയാനയെ കണ്ടത്. തുടർന്ന് വനം വകുപ്പ്  ഇതിനെ നിരീക്ഷിച്ചു വരികയായിരുന്നു. ചെറിയൊരു പരുക്കു പറ്റിയതായും കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ  ജഡം കണ്ടെത്തിയത്.

Latest News