കോഴിക്കോട് കൊയിലാണ്ടിയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് - കൊയിലാണ്ടിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപറമ്പിലെ മരത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് മരണപ്പെട്ട അശോക് കുമാര്‍. പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Latest News