Sorry, you need to enable JavaScript to visit this website.

സൗദി ഊര്‍ജമന്ത്രിയും ചൈനീസ് എനര്‍ജി കമ്മീഷന്‍ ചെയര്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

റിയാദ് - ഊര്‍ജമേഖലയില്‍ സൗദി അറേബ്യയും ചൈനയും തമ്മില്‍ വിവിധ പദ്ധതികള്‍ക്ക് കരാറൊപ്പിട്ടു. സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും ചൈനയിലെ നാഷണല്‍ എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ഷാങ് ജിയാന്‍ഹുവയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വിവിധ പദ്ധതികള്‍ക്ക് സഹകരണ കരാറില്‍ ഒപ്പുവെച്ചത്.
വിപണികളിലേക്കുള്ള ഊര്‍ജ വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുക, ക്രൂഡ് ഓയില്‍ പെട്രോകെമിക്കലുകളാക്കി മാറ്റല്‍, ഹൈഡ്രോകാര്‍ബണുകളുടെ നൂതന ഉപയോഗങ്ങള്‍, ആണവോര്‍ജത്തിന്റെയും ആണവ ഇന്ധനത്തിന്റെയും സമാധാനപരമായ ഉപയോഗം, യുറേനിയം പര്യവേക്ഷണത്തിലും ഖനനത്തിലും ദേശീയ പദ്ധതികള്‍, വൈദ്യുത പദ്ധതികള്‍, പുനരുപയോഗ ഊര്‍ജം, ശുദ്ധമായ ഹൈഡ്രജന്‍, ഊര്‍ജ്ജ കാര്യക്ഷമത തുടങ്ങിയ മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ തുടങ്ങുക.
ഊര്‍ജ കാര്യക്ഷമതയും ഊര്‍ജ മേഖലയിലെ വിതരണ ശൃംഖലയിലെ സഹകരണം മെച്ചപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളും സുസ്ഥിരമായ രീതിയില്‍ ഊര്‍ജ സംക്രമണം കൈവരിക്കുന്നതിനുള്ള സഹകരണത്തിന്റെ പ്രാധാന്യവും കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമങ്ങളും യോഗം ചര്‍ച്ച ചെയ്തു.  ഓരോ രാജ്യത്തിന്റെയും ദേശീയ സാഹചര്യങ്ങളും സാങ്കേതിക വിദ്യകളുമനുസരിച്ചാണിത് നടപ്പാക്കുക.

 

Latest News