കെ.കെ.അബ്രഹാം കെ.പി.സി.സി  ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

കല്‍പറ്റ-പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ  വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. അബ്രഹാമിനെതിരേ പാര്‍ട്ടി നേതൃത്വം നടപടിക്കു ഒരുങ്ങുന്നതിനിടെയാണ് രാജി.  മാനന്തവാടി ജില്ലാ ജയിലില്‍നിന്നാണ് രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷനു ലഭ്യമാക്കിയതെന്നാണ് വിവരം.
വ്യാഴാഴ്ച റിമാന്‍ഡിലായ അബ്രഹാം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നെഞ്ചുവേദനയെത്തുടര്‍ന്ന് ഇന്നു രാവിലെ മാനന്തവാടി ജില്ലാ ജയിലില്‍നിന്നു അടുത്തുള്ള ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച അബ്രഹാമിനെ കോഴിക്കോടിനു റഫര്‍ ചെയ്യുകയായിരുന്നു.

Latest News