VIDEO ലീഗിനെ കുറിച്ച് ബി.ജെ.പിക്കാര്‍ അറിവ് വര്‍ധിപ്പിക്കണം- പ്രമോദ് തിവാരി

ന്യൂദല്‍ഹി-മുസ്ലിം ലീഗിന്റെ കാര്യത്തില്‍ ബി.ജെ.പിക്കാര്‍ തങ്ങളുടെ ധാരണ തിരുത്തണമെന്നും അറിവ് വര്‍ധിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഷിംഗ്ടണില്‍ പറഞ്ഞത് ഇന്ത്യന്‍ മുസ്ലിം ലീഗിനെ കുറിച്ചാണെന്നും അവര്‍ വിഭജനത്തിന് എതിരായിരുന്നുവെന്നും എല്ലാ മതക്കാരും ഇന്ത്യയില്‍ തുടരണമെന്നാണ് അവര്‍ ആഗ്രഹിച്ചിരുന്നതെന്നും പ്രമോദ് തിവാരി പറഞ്ഞു.
മുസ്ലിം ലീഗിനെ കുറിച്ച് രാഹുല്‍ ഗാന്ധി വാഷിംഗ്ടണില്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
മുസ്‌ലീം ലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടിയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യു.എസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിനു മറുപടി നല്‍കിയത്.   ബി ജെ പിയെ എതിര്‍ക്കുകയും മുസ്‌ലീം ലീഗിനെ ഒപ്പം നിര്‍ത്തുകയും ചെയ്യുന്നതില്‍ വൈരുധ്യമില്ലേയെന്നായിരുന്നു ചോദ്യം.  മുസ്‌ലിം ലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടിയാണ്. മതേതരമല്ലാത്തതായി ഒന്നും മുസ്‌ലീം ലീഗിലില്ല. മുസ്‌ലീം ലീഗിനെക്കുറിച്ച് പഠിക്കാതെയാണ് ചോദ്യകര്‍ത്താവിന്റെ ചോദ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Latest News