താമരശ്ശേരിയില്‍ കോളേജ് വിദ്യാത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച ശേഷം ചുരത്തില്‍ ഉപേക്ഷിച്ചു

കോഴിക്കോട് -  താമരശ്ശേരിയില്‍ കോളേജ് വിദ്യാത്ഥിനിയെ ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം ചുരത്തില്‍ ഉപേക്ഷിച്ചു. വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച  ശേഷം ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മൊഴി നല്‍കി. ചൊവ്വാഴ്ച്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.  ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ ചുരത്തില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയെ കാണാത്തതിനാല്‍ കോളേജില്‍ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

 

Latest News