പയ്യന്നൂര്‍- കണ്ണൂര്‍ ജില്ലയില്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുതിര്‍ന്ന നേതാവ് പെരിങ്ങോം മുസ്തഫ നിര്യാതനായി. 75 വയസ്സായിരുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡണ്ട്, അഭിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
മികച്ച സംഘാടകനും ഉജ്ജ്വല പ്രഭാഷകനുമായ ഇദ്ദേഹം കുറച്ചുകാലമായി അനാരോഗ്യത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു.






