Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബസ് സ്റ്റാന്റില്‍ യുവതിക്കുമുന്നില്‍ നഗ്നത പ്രദര്‍ശനം; യുവാവ് പിടിയില്‍

തൊടുപുഴ- സ്വകാര്യ ബസ് സ്റ്റാന്റില്‍ യുവതിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുളമാവ് പോത്തുമറ്റം പണിക്കവീട്ടില്‍ വിജയകുമാര്‍(ഉണ്ണി-45) ആണ് പിടിയിലായത്. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശം നടത്തി ലൈംഗിക ചേഷ്ഠകള്‍ കാണിച്ചത്.
യുവതി ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്ന യാത്രക്കാരും ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. തൊടുപുഴ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ഡിവൈഎസ്പി എം ആര്‍ മധുബാബുവിന്റെ നിര്‍ദേശ പ്രകാരം കുളമാവ് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസ് പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ലഹരി ഉത്പന്നങ്ങള്‍ കണ്ടെത്താനായില്ല. മദ്യപാന ശീലമുള്ള പ്രതി ഏതാനും വര്‍ഷങ്ങളായി ഭാര്യയും മക്കളുമായി പിരിഞ്ഞു കഴിയുകയാണെന്നും പോലീസ് പറഞ്ഞു.

Latest News