Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സീരിയല്‍ നടിയും അമ്മയും കള്ളനോട്ട് കേസില്‍ അറസ്റ്റില്‍

കൊല്ലം-അണക്കരയില്‍ നിന്ന് കഴിഞ്ഞ ദിവസം കള്ളനോട്ടുകള്‍ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് സീരിയല്‍ നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അണക്കരയിലെ കള്ളനോട്ടു വേട്ടയെ തുടര്‍ന്ന് കൊല്ലത്ത് നടത്തിയ പരിശോധനയില്‍ കൊല്ലം മനയില്‍കുളങ്ങരയിലെ രമാദേവിയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും അച്ചടി യന്ത്രവും പിടിച്ചെടുത്തു. 500, 200 രൂപകളുടെ കറന്‍സികളുടെ വ്യാജപതിപ്പാണ് കണ്ടെടുത്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, റിസര്‍വ് ബാങ്കിന്റെ വ്യാജ സീല്‍, മഷി തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു. ഇടുക്കിയിലെ വട്ടവടയില്‍ നിന്ന് കഴിഞ്ഞ ദിവസം 2.50 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സീരിയല്‍ നടിയും കുടുംബം വലയിലായത്. 

കൊല്ലത്തെ ഇവരുടെ ആഢംബര വീടിന്റെ മുകള്‍ നിലയിലാണ് കള്ളനോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തോളമായി വ്യാജ നോട്ടടി ഇവിടെ നടന്നുവരികയായിരുന്നെന്നും പോലീസ് പറയുന്നു. ഇവര്‍ക്കു പുറമെ അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍, മുന്‍ സൈനികനായ രവീന്ദ്രന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. 

Latest News