തൃശൂര്‍-ദേശസാല്‍കൃത ബാങ്കിന്റെ െ്രെകഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനെന്ന പേരില്‍ ബന്ധപ്പെട്ട് മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ ഝാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. മാഡഗോമുണ്ട മുര്‍ളി പഹാരി വില്ലേജ് സ്വദേശി അജിമുദ്ദീന്‍ അന്‍സാരി (26) ആണ് തൃശൂര്‍ സിറ്റി സൈബര്‍ െ്രെകം പോലീസിന്റെ പിടിയിലായത്. കുന്നംകുളം സ്വദേശിനിയായ ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നാണ് ഇയാള്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഏഴ് തവണകളിലായി 3,69,300 രൂപ തട്ടിയെടുത്തത്.
സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് തൃശൂര്‍ സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തില്‍ പണം തട്ടിയെടുത്തത് ഝാര്‍ഖണ്ഡില്‍നിന്നാണെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
2023 ഫെബ്രുവരിയിലാണ് പരാതിക്കാരിക്ക് ബാങ്കില്‍ നിന്നുമാണെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ ലഭിച്ചത്. ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് ഏതാനും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. പരാതിക്കാരി പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിച്ച് അത് ലഭിച്ചിരുന്നതിനാല്‍ സംശയം തോന്നിയില്ല. ബാങ്കിന്റേതാണെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയുടെ ഫോണില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് സൂത്രത്തില്‍ ബാങ്ക് വിവരങ്ങള്‍ തട്ടിയെടുക്കുകയും, ഏഴു തവണകളായി പരാതിക്കാരിയുടെ അക്കൗണ്ടില്‍ നിന്നും 3,21,300/ രൂപയും ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും 48,000/ രൂപയും അടക്കം ആകെ 3,69,300/ രൂപയാണ് തട്ടിയെടുത്തത്.
പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ പരാതിക്കാരി തൃശൂര്‍ സിറ്റി സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട പണം ചെന്നെത്തിയ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയും, പ്രതിയെ കണ്ടെത്തുകയുമായിരുന്നു.