Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; എന്‍.ഐ.എ അന്വേഷണത്തിന് ഉടന്‍ സാധ്യതയില്ല

കണ്ണൂര്‍-കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് സംഭവം ഉടന്‍ എന്‍.ഐ.എ അന്വേഷിക്കാന്‍ ഇടയില്ല. എലത്തൂര്‍ തീവെപ്പ് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം കണ്ണൂരിലെത്തി പ്രാഥമിക പരിശോധന നടത്തി ബന്ധപ്പെട്ടവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അതിനിടെ, ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ യുവാവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
കസ്റ്റഡിയിലായ  ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് കുറ്റസമ്മതം നടത്തിയെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട  ട്രെയിനിന് മുന്നില്‍ ചവര്‍ കൂട്ടിയിട്ട് കത്തിച്ച കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
ഇയാള്‍, കഴിഞ്ഞ രാത്രി ഷര്‍ട്ട് ധരിക്കാതെ  കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്റെ ഭാഗത്തുണ്ടായിരുന്നു. ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്ഥനാണ് കണ്ടത്. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ബി.പി.സി.എല്‍.ഉദ്യോഗസ്ഥന്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്ത് സ്ഥിരമായി ഉണ്ടാകാറുള്ള വ്യക്തിയാണെന്നാണ് സാക്ഷി മൊഴി. അതേ സമയം, തീ പിടിച്ച തീവണ്ടി ബോഗിക്കകത്ത് പെട്രോളിന്റെയോ ഡീസലിന്റെയോ സാന്നിധ്യം ഉണ്ടായില്ലെന്നാണ് പ്രാധമിക ഫോറന്‍സിക് പരിശോധ പരിശോധനയില്‍ ലഭിച്ച വിവരം. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് ഔദ്യോഗിക നിലപാട്.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിനു തീപിടിച്ച സംഭവത്തില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അഗ്‌നിക്കിരയായ ആലപ്പുഴ-കണ്ണൂര്‍ ഇന്റര്‍സിറ്റിയുടെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചും ബിപിസിഎലിന്റെ ഇന്ധന സംഭരണിയും തമ്മില്‍ വെറും 100 മീറ്ററിന്റെ അകലം മാത്രമാണ് ഉണ്ടായിരുന്നത്. വലിയ അപകടമാണ് ഒഴിവായത്.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗിയാണ് പുലര്‍ച്ചെ ഒന്നരയോടെ കത്തിനശിച്ചത്. മൂന്നാം പ്ലാറ്റ്‌ഫോമിനു സമീപം ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല.

 

 

Latest News