Sorry, you need to enable JavaScript to visit this website.

വെള്ളം നിറഞ്ഞ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

തളിപ്പറമ്പ്-വെള്ളം നിറഞ്ഞ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിയാരം കോരന്‍പീടികയിലെ തമീന്‍ ബഷീര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഹമ്മദ് ഫാരിസി(മൂന്ന്) നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നിര്‍മാണം നടന്നുവരുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ഈ കുഴിയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിലെത്തിച്ചുവെങ്കിലും തമീന്‍ മരിച്ചു.
കോരന്‍പീടികയില്‍ താമസക്കാരനായ തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോെ്രെഡവര്‍ പി.സി.ബഷീറിന്റെയും ജസീനയുടെയും മകനാണ്. റാഫിയ, റിയാന്‍, മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.

 

Latest News