Sorry, you need to enable JavaScript to visit this website.

ഇ.വി ബാറ്ററി; ചൈനക്ക് തന്നെ മേധാവിത്തം 

വൈദ്യുതി വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾ നിർമിക്കുന്നതിൽ ചൈന തന്നെ മുന്നിൽ. മിനറൽ ഖനനം, എൻജിനീയർമാർക്ക് പരിശീലനം, ഫാക്ടറികളുടെ നിർമാണം തുടങ്ങിയവയിലുള്ള നേട്ടം തന്നെയാണ് ഇ.വി ബാറ്ററികൾ നിർമിക്കുന്നതിൽ മുന്നിലെത്തിച്ചത്. ഈ രംഗത്ത് ചൈനയോടൊപ്പമെത്താൻ മറ്റു രാജ്യങ്ങൾ ദശാബ്ദങ്ങളെടുക്കുമെന്ന് വിദഗ്ധർ പറയുന്നു. കോബാൾട്ട്, നിക്കൽ, ഗ്രാഫൈറ്റ് തുടങ്ങിയവയിൽ മേധാവിത്തം തുടരുന്ന ചൈന ലോകത്തെ മറ്റു രാജ്യങ്ങൾ ഉൽപാദിപ്പിക്കുന്ന ഇ.വി ബാറ്ററികളുടെ ഇരട്ടി ഉൽപാദിപ്പിക്കുമെന്നാണ് കരുതുന്നത്. 2030 ആകുമ്പോഴേക്കും വൈദ്യതി വാഹനങ്ങളുടെ ബാറ്ററി രംഗത്ത് ചൈന മറ്റു രാജ്യങ്ങളെ ബഹുദൂരം പിറകിലാക്കും.

Latest News