Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഭീഷണിയായി പുതിയ മാൽവെയർ

ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മാൽവെയർ. 'DogeRAT' എന്ന മാൽവെയറാണ് ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിടുന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ് സെക് റിപ്പോർട്ട് ചെയ്തു. 
യൂട്യൂബ്, നെറ്റ്ഫ്ലിക്‌സ്, ഇൻസ്റ്റഗ്രാം, ചാറ്റ്ജി.പി.ടി തുടങ്ങിയ ജനപ്രിയ ആപ്പുകളിൽ ആൾമാറാട്ടത്തിന് സഹായിക്കുന്നതാണ് കണ്ടെത്തിയിരിക്കുന്ന പുതിയ മാൽവെയർ. 
കോൾ ലോഗുകൾ, ഓഡിയോ റെക്കോർഡിംഗുകൾ, ടെക്‌സ്റ്റ് മെസേജുകൾ, മീഡിയ, ഫോട്ടോകൾ എന്നിവയിലേക്ക് ആൾമാറാട്ടം നടത്തി പ്രവേശിച്ചാണ് ഈ മാൽവെയർ ആക്‌സസ് നേടുന്നതും ഇരകളെ കണ്ടെത്തുന്നതും. 
സ്മാർട്ട് ഫോൺ അടക്കമുള്ള ഉപകരണങ്ങളിൽ നിന്ന് കോൺടാക്റ്റുകളും ബാങ്കിംഗ് വിവരങ്ങളും അതുപോലുള്ള തന്ത്രപ്രധാന വിവരങ്ങൾ 
കവരാൻ ഹാക്കർമാർക്ക് ഇതുവഴി കഴിയുമെന്നും ക്ലൗഡ്‌സെക് മുന്നറിയിപ്പ് നൽകുന്നു.

Latest News