Sorry, you need to enable JavaScript to visit this website.

അലക്‌സ ഇനി ബച്ചനെ പോലെ സംസാരിക്കില്ല

അലക്‌സയിലെ സെലിബ്രിറ്റി വോയ്‌സ് ഫീച്ചർ നിർത്തലാക്കിയതായി ആമസോൺ സ്ഥിരീകരിച്ചു. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, അമേരിക്കൻ നടൻ സാമുവൽ എൽ. ജാക്‌സൺ, അമേരിക്കൻ മുൻ പ്രൊഫഷണൽ ബാസ്‌ക്കറ്റ് ബോൾ താരം ഷാക്കിൾ ഒ നീൽ തുടങ്ങിയ പ്രമുഖരുടെ ശബ്ദങ്ങൾ ഇനി ലഭ്യമാകില്ല.
അലക്‌സയിൽ സെലിബ്രിറ്റികളുടെ ശബ്ദമെന്ന സവിശേഷത ആഗോളതലത്തിൽ തന്നെ ഇല്ലാതാകുകയാണ്. വരും ദിവസങ്ങളിൽ അലക്‌സ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ സെലിബ്രിറ്റി ശബ്ദങ്ങൾ  ആമസോൺ നിർത്തലാക്കും.
ഈ ഫീച്ചർ വാങ്ങാൻ ഇനി ലഭ്യമല്ലെന്നാണ് ബച്ചന്റെ ശബ്ദം വാങ്ങാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്ന മറുപടി. മുമ്പ് ശബ്ദം വാങ്ങിയ ഉപഭോക്താക്കൾക്ക് വാങ്ങിയ തീയതി മുതൽ ഒരു വർഷത്തേക്ക് തുടരാമെന്നും കമ്പനി അറിയിച്ചു. 
ജാക്‌സന്റെ ശബ്ദം വാങ്ങാൻ ശ്രമിക്കുമ്പോൾ പേഴ്‌സണാലിറ്റി വോയ്‌സ് ഇനി വാങ്ങാൻ ലഭ്യമല്ലെന്നും മുമ്പ് വാങ്ങിയവർക്ക് ഹേ സാമുവൽ എന്ന് പറഞ്ഞുകൊണ്ട് ഉപയോഗം തുടരാമെന്നും പറയുന്നു. അലക്‌സയിൽ ആദ്യമായി അവതരിപ്പിച്ച ശബ്ദം ജാക്‌സന്റേതായിരുന്നു. ഉപയോക്താക്കളോട് തമാശകളും കഥകളും പറയുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തിരുന്നു. 2019ൽ അവതരിപ്പിച്ച സെലിബ്രിറ്റി വോയ്‌സ് ആമസോണിന്റെ ന്യൂറൽ ടെക്‌സ്റ്റ്ടുസ്പീച്ച് മോഡലാണ് ഉപയോഗിക്കുന്നത്. മെഷീൻ ലേണിംഗ് ഉപയോഗിച്ചാണ് ഇത് കൂടുതൽ ജീവസുറ്റതാക്കുന്നത്. മുൻകൂട്ടി റെക്കോർഡ് ചെയ്ത പ്രതികരണങ്ങൾ ഉപയോഗിക്കുന്നതിനുപകരം  രസകരമായ വേറിട്ട ശബ്ദങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞിരുന്നു. 
2020ൽ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചതോടെ അമിതാഭ് ബച്ചന്റെ ശബ്ദമാണ് അലക്‌സയുടെ രാജ്യത്തെ ആദ്യത്തെ സെലിബ്രിറ്റി ശബ്ദമായത്.

Latest News